Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mar Pazhayattil

മാ​ര്‍ പ​ഴ​യാ​റ്റി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യു​ടെ മാ​ര്‍​ഗ​ദീ​പം: മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍

മാ​ര്‍ ജയിം​സ് പ​ഴ​യാ​റ്റി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യു​ടെ മാ​ർ​ഗ​ദീ​പ​മാ​ണെ​ന്ന് ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ അ​നു​സ്മ​രി​ച്ചു. ‘എ​ല്ലാം ക്രി​സ്തു​വി​ല്‍ ന​വീ​ക​രി​ക്കു​ക’ എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യു​ടെ പ്ര​ഥ​മ അ​മ​ര​ക്കാ​ര​നാ​യി ദൗ​ത്യ​മേ​റ്റെ​ടു​ത്ത ജ​യിം​സ് പി​താ​വ് ജീ​വി​ത​ത്തി​ലെ ഓ​രോ നി​മി​ഷ​വും നി​താ​ന്ത​മാ​യ ജാ​ഗ്ര​ത​യോ​ടെ ഇ​ട​യ​ജ​ന​ങ്ങ​ളെ വി​ശ്വാ​സാ​ധി​ഷ്ഠി​ത സ്നേ​ഹ​സ​മൂ​ഹ​മാ​യി വ​ള​ര്‍​ത്താ​നു​ള്ള ക​ഠി​ന​പ്ര​യ​ത്‌​ന​ത്തി​ലാ​യി​രു​ന്നു.

ഒ​രേ ആ​ത്മാ​വോ​ടും ഒ​രേ ഹൃ​ദ​യ​ത്തോ​ടും കൂ​ടി ഒ​രു​മി​ച്ചു​ മു​ന്നേ​റാ​നു​ള്ള ആ​ഹ്വാ​ന​മാ​യി​രു​ന്നു ക​ര്‍​മ​മേ​ഖ​ല​ക​ളി​ലു​ട​നീ​ളം. പ്രാ​ര്‍​ഥ​ന​യു​ടെ ചൈ​ത​ന്യ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​രു​ത്ത്. ദൈ​വ​ത്തി​ലാ​ശ്ര​യി​ക്കു​ന്ന​വ​ര്‍​ക്ക് അ​ത്ഭു​ത​ങ്ങ​ള്‍ ഉ​ണ്ടാ​കു​മെ​ന്ന് ജീ​വി​തം​കൊ​ണ്ടു സാ​ക്ഷ്യം​ന​ല്‍​കാ​ന്‍ പി​താ​വി​നാ​യെന്നും മാർ പോളി കണ്ണൂക്കാടൻ ചൂണ്ടിക്കാട്ടി.

തി​രു​ഹൃ​ദ​യ​ഭ​ക്തി​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ഖ​മു​ദ്ര. ക​രു​ത​ലും കാ​വ​ലും വാ​ത്സ​ല്യ​വു​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​തൃ​ഭാ​വം. വൈ​ദി​ക​രോ​ടും അ​ജ​ഗ​ണ​ത്തോ​ടും പ്ര​ക​ട​മാ​ക്കി​യി​രു​ന്ന സ്‌​നേ​ഹ​വും ആ​വ​ശ്യ​ങ്ങ​ള്‍ ക​ണ്ട​റി​ഞ്ഞു സ​ഹാ​യി​ക്കാ​നു​ള്ള മ​നോ​ഭാ​വ​വും രോ​ഗാ​വ​സ്ഥ​യി​ലും അ​സ്വ​സ്ഥ​ത​ക​ളി​ലും ആ​യി​രി​ക്കു​ന്ന​വ​രെ വ്യ​ക്തി​പ​ര​മാ​യി സ​ന്ദ​ര്‍​ശി​ക്കാ​നു​ള്ള താ​ത്പ​ര്യ​വും ഒ​രു കാ​രു​ണ്യ​പ്ര​വാ​ച​ക​ന്‍റെ പ​രി​വേ​ഷം ന​ല്‍​കി.

അ​ധി​കാ​രം വി​കേ​ന്ദ്രീ​ക​ര​ണ​ത്തി​ലൂ​ടെ​യാ​ണു ക​രു​ത്താ​ര്‍​ജി​ക്കു​ന്ന​തെ​ന്നും പ​ര​സ്പ​ര​വി​ശ്വാ​സ​മാ​ണു വി​ജ​യ​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്നും സ്‌​നേ​ഹ​പൂ​ര്‍​വ​മാ​യ തി​രു​ത്ത​ലും സം​ര​ക്ഷ​ണ​വു​മാ​ണ് സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ മി​ക​വു​റ്റ​താ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹ​ത്തി​ന് അ​റി​യാ​മാ​യി​രു​ന്നു. വി​ശു​ദ്ധി​യും വി​ന​യ​വു​മു​ള്ള ഹൃ​ദ​യ​ങ്ങ​ളെ ദൈ​വം കൈ​പി​ടി​ച്ചു​യ​ര്‍​ത്തു​മെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് 1995 ജൂ​ണ്‍ ഏ​ഴി​ന് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ്പി​ന്‍റെ അ​സി​സ്റ്റ​ന്‍റാ​യി ജയിം​സ് പി​താ​വി​നെ നി​യോ​ഗി​ക്കാ​നു​ള്ള സ​ഭ​യു​ടെ തീ​രു​മാ​നം.

ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യു​ടെ വ​ള​ര്‍​ച്ച​യു​ടെ വ​ഴി​ക​ളി​ല്‍ ക്രാ​ന്ത​ദ​ര്‍​ശി​യാ​യ ഒ​രു അ​ജ​പാ​ല​ക​ന്‍റെ വ്യ​ക്ത​വും കൃ​ത്യ​വു​മാ​യ ആ​സൂ​ത്ര​ണ​വൈ​ഭ​വം തെ​ളി​ഞ്ഞു​നി​ല്‍​ക്കു​ന്നു​ണ്ട്. ഓ​രോ രൂ​പ​താ​ദി​ന​ത്തി​ലും ഒ​രു പു​തി​യ സം​രം​ഭ​ത്തി​ന് അ​ദ്ദേ​ഹം തു​ട​ക്കം​കു​റി​ച്ചു.

ജാ​തി​മ​ത​ഭേ​ദ​മ​ന്യേ ഏ​വ​രെ​യും ഉ​ള്‍​ക്കൊ​ണ്ട് സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും പ​ങ്കു​വ​യ്ക്കാ​ന്‍ ത​യാ​റാ​യ ഒ​രു ന​ല്ല സ​മ​റാ​യ​ന്‍റെ നേ​ര്‍​വാ​യ​ന നീ​ണ്ട 32 വ​ര്‍​ഷ​ത്തെ ബി​ഷ​പ്പി​ന്‍റെ ജീ​വി​ത​ത്താ​ളു​ക​ളി​ലു​ണ്ട്. ബി​ഷ​പ് മാ​ര്‍ ജയിം​സ് പ​ഴ​യാ​റ്റി​ല്‍ നി​ത്യ​ത​യി​ലേ​ക്കു വി​ട​വാ​ങ്ങി​യി​ട്ട് 10 വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ടു​ന്ന സ​ന്ദ​ര്‍​ഭ​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്‌​നേ​ഹ​സ്മ​ര​ണ​യ്ക്കു മു​ന്നി​ല്‍ ന​ന്ദി​പൂ​ര്‍​വം രൂ​പ​ത​യ്ക്കു​വേ​ണ്ടി കൈ​കൂ​പ്പു​ക​യാ​ണ്.

ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത സു​വ​ര്‍​ണ ജൂ​ബി​ലി​യി​ലേ​ക്ക് അ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ന്ന വേ​ള​യി​ല്‍ മു​ന്നോ​ട്ടു​ള്ള വ​ഴി​യി​ല്‍ മാ​ര്‍​ഗ​ദീ​പ​മാ​യി അ​ദ്ദേ​ഹം കൂ​ടെ​യു​ണ്ടെ​ന്ന് ഉ​റ​പ്പി​ക്കാമെന്നും അനുസ്മരണ സന്ദേശത്തിൽ മാർ കണ്ണൂക്കാടൻ പറഞ്ഞു.

Latest News

Corehub Up